ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതിക്ഷേത്രത്തിലെ ശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിലും അരനൂറ്റാണ്ട് പിന്നിട്ട് കുളങ്ങര കുഞ്ചുനായർ. സൗമ്യനായ കുഞ്ചുനായർ പൈതൃകമായി കിട്ടിയ അറിവിന്റെ നിലപാടുതറയിൽ പാദമൂന്നി കാലത്തിന്റെ താളബോധത്തെ സ്വാശീകരിച്ച കലാകാരനാണ്. ശാന്തി വൃത്തിയിൽ അന്പതു പിന്നിട്ട കുളങ്ങര കുഞ്ചുനായരെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദരിച്ചു.
ചെയർമാൻ പി.ടി.അങ്കപ്പൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ നാരായണൻ നന്പൂതിരി, കലാമണ്ഡലം പത്മശ്രീ ശിവൻ നന്പൂതിരി, മുൻ എംഎൽഎ പി.കുമാരൻ, മുൻ ചെയർമാൻമാരായ പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുന്നത്തൂർ നാരായണൻകുട്ടി, ട്രസ്റ്റി ബോർഡംഗങ്ങളായ എം.ടി.സുരേഷ്, കെ.നാരായണൻ, എൻ.ശങ്കരൻകുട്ടി, എക്സിക്യൂട്ടിവ് ഓഫീസർ വിഷ്ണു, ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.