സി​പി​എം എം​പി​മാ​ർ മു​ത്ത​ലാ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നോ? കെ.​സി.​വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: മു​ത്ത​ലാ​ക്ക് ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മു​ത്ത​ലാ​ക്ക് ബി​ല്ലി​നെ കു​റി​ച്ച് യു​ഡി​എ​ഫി​ലോ യു​പി​എ​യി​ലോ ഒ​രു ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​ത്ത​ലാ​ക്ക് ബി​ൽ ച​ർ​ച്ച​യി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ലീ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മെ​ന്നു ത​നി​ക്ക​റി​യി​ല്ല. പ​ക്ഷേ, കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ത്ര​മ​ല്ല അ​ന്നു സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സി​പി​എം എം​പി​മാ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല​ല്ലോ എ​ന്നും വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

ലോ​ക്സ​ഭ​യി​ലെ വോ​ട്ടെ​ടു​പ്പു ബ​ഹി​ഷ്ക​രി​ക്കാ​നാ​യി​രു​ന്നു പൊ​തു​ധാ​ര​ണ​യെ​ന്നും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​തു കൊ​ണ്ടു കാ​ര്യ​മി​ല്ല എ​ന്ന​തു പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts