പതിമൂന്നുകാരിയെ കത്തിക്കാട്ടി അമ്മയുടെ മുന്നില്‍വച്ചു പീഡിപ്പിച്ചു, കേസ് കോടതിയിലെത്തിയപ്പോള്‍ അമ്മ പ്രതിക്കൊപ്പം നിന്നു, എന്നിട്ടും പ്രതിക്ക് മരണം വരെ തടവുശിക്ഷ, പീഡകര്‍ക്ക് പാഠമായി കാസര്‍ഗോട്ടെ കോടതിവിധി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാവിന്റെ മുന്നിലിട്ട് 13കാരിയെ പീഡിപ്പിച്ച ഉപ്പള ബന്ഥിയോട് പഞ്ചത്തൊട്ടി അബ്ദുള്‍ കരീം എന്ന് 24 കാരനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം കേരളത്തില്‍ നടപ്പിലാക്കുന്ന ആദ്യ തടവുശിക്ഷയാണിത്. തടവിന് പുറമെ 50,000 രൂപ പിഴ പെണ്‍കുട്ടിക്ക് കല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന വാടക കോട്ടേഴ്സിലെത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതി അമ്മയ്ക്ക് നേരെ കത്തി വീശുന്ന കണ്ട് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയ്യിലും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്. തുടര്‍ന്ന് അമ്മയും കുട്ടിയും സ്റ്റേഷനിലെത്തി പരാതി നല്‍കി. നേരത്തെയും പ്രതി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി.

എന്നാല്‍ വിചാരണ സമയം പെണ്‍കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ കേസെടുത്ത് ഒരു വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വിധി പറയുന്ന പോക്സോ കേസാണിത്.

Related posts