കോഴിക്കോട്: വനിതാമതിലില്‍ അണിചേരാന്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ച നടപടി പ്രതിഷേധാര്‍ഹമെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് . സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ ഗവര്‍ണറെ സന്ദര്‍ശിച്ച് ഇന്ന് പരാതി നല്‍കുമെന്ന് അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എംജി സര്‍വകലാശാലയ്ക്ക് പിന്നാലെ കാലിക്കട്ടിലെയും പരീക്ഷകള്‍ മാറ്റിവെച്ച് അധ്യാപികമാരെയും ജീവനക്കാരെയും വിദ്യാർഥികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടും. വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ കെഎസ്യു പ്രചാരണം സംഘടിപ്പിക്കുമെന്ന് അഭിജിത്ത് അറിയിച്ചു.