പത്തനംതിട്ട: സർക്കാർ നയത്തിനു വിരുദ്ധമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റുകൾ ഷെയർ ചെയ്തതിനു രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. പന്പാ പോലീസ് സ്റ്റേഷനിലെ രഞ്ജിത് എസ്. നായർ, കോന്നി പോലീസ് സ്റ്റേഷനിലെ രാഹുൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ശബരിമല വിഷയത്തിൽ അയ്യപ്പജ്യോതി തെളി ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതിനാണ് ശിക്ഷാനടപടി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.