തോ​പ്പി​ൽ ഭാ​സി​യു​ടെ ഓ​ർ​മ​ക​ൾ സ​ഹ​ധ​ർ​മി​ണി അ​മ്മി​ണി​യ​മ്മ​യുമായി പ​ങ്കു​വച്ച് സു​ധീ​ര​ൻ

കാ​യം​കു​ളം: മ​ല​യാ​ള നാ​ട​ക​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തും ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന തോ​പ്പി​ൽ ഭാ​സി​യു​ടെ ദീ​പ്ത​മാ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ വ​ള്ളി​കു​ന്ന​ത്തെ തോ​പ്പി​ൽ വീ​ട്ടി​ലെ​ത്തി തോ​പ്പി​ൽ ഭാ​സി​യു​ടെ സ​ഹ​ധ​ർ​മി​ണി അ​മ്മി​ണി​യ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. തോ​പ്പി​ൽ ഭാ​സി​യെ​യും തോ​പ്പി​ൽ ഭാ​സി​യു​ടെ നാ​ട​ക​ങ്ങ​ളെ​യും ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന വി.​എം.​സു​ധീ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തോ​പ്പി​ൽ വീ​ട്ടി​ലെ​ത്തി​യ​ത്.

സി​നി​മ സം​വി​ധ​യ​ക​നാ​യി​രു​ന്ന മ​ക​ൻ അ​ജ​യ​ൻ മ​രി​ച്ച​തി​ന്‍റെ ദുഃ​ഖ​ത്തി​ൽ ക​ഴി​യു​ന്ന അ​മ്മി​ണി​യ​മ്മ​യെ വി.​എം. സു​ധീ​ര​ൻ ആ​ശ്വ​സി​പ്പി​ച്ചു. സു​ധീ​ര​ൻ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രി​ക്കെ തോ​പ്പി​ൽ ഭാ​സി സ്മാ​ര​ക​മാ​യി വ​ള്ളി​കു​ന്നം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ പ്ര​ഖ്യാ​പി​ച്ച​തും അ​ത് വി.​എം. സു​ധീ​ര​ൻ നേ​രി​ട്ടെ​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തു​മാ​യ ഓ​ർ​മ​ക​ൾ അ​മ്മി​ണി​യ​മ്മ പ​ങ്കു​വെ​ച്ചു.

ക​റ്റാ​നം ടി.​ബി​യി​ൽ തോ​പ്പി​ൽ ഭാ​സി എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് വ്യാ​പൃ​ത​നാ​യി ക​ഴി​ഞ്ഞ കാ​ല​ത്ത് തോ​പ്പി​ൽ ഭാ​സി​യെ കാ​ണാ​ൻ എ​ത്തി​യി​രു​ന്ന ഓ​ർ​മ​ക​ൾ വി.​എം. സു​ധീ​ര​നും പ​ങ്ക് വെ​ച്ചു. തോ​പ്പി​ൽ ഭാ​സി​യു​മാ​യി അ​ന്നു​തു​ട​ങ്ങി​യ ആ​ത്മ​ബ​ന്ധം മ​ര​ണം​വ​രെ തു​ട​ർ​ന്നി​രു​ന്നെ​ന്നും ആ ​ബ​ന്ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് താ​ൻ ഇ​പ്പോ​ൾ അ​മ്മി​ണി​യ​മ്മ​യെ കാ​ണാ​ൻ എ​ത്തി​യ​തെ​ന്നും വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു.

മ​ക​ൻ അ​ജ​യ​ന് സി​നി​മാ മേ​ഖ​ല​യി​ൽ പെ​രു​ന്ത​ച്ച​നു ശേ​ഷം തു​ട​ർ​ന്ന് മു​ന്നോ​ട്ടു പോ​കാ​ൻ എ​ന്തൊ​ക്ക​യോ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. അ​ച്ഛ​ന്‍റെ നാ​ട​ക​ത്തി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങി​ലെ​ത്തി​യ​തി​നെ കു​റി​ച്ച് ഭാ​സി​യു​ടെ മ​ക​ൾ മാ​ല​യും ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു.

തോ​പ്പി​ൽ ഭാ​സി​യു​ടെ നാ​ട​കം കാ​ണാ​ൻ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഡ​ൽ​ഹി​യി​ലെ നാ​ട​ക വേ​ദി​യി​ലെ​ത്തി സ​ദ​സി​ൽ പി​ൻ​നി​ര​ക്കാ​ര​നാ​യി ഇ​രു​ന്ന് നാ​ട​കം ആ​സ്വ​ദി​ച്ച അ​പൂ​ർ​വ നി​മി​ഷ​വും വി.​എം. സു​ധീ​ര​ൻ അ​മ്മി​ണി​യ​മ്മ​യു​ടെ ഓ​ർ​മ​ക​ൾ​ക്കൊ​പ്പം പ​ങ്കു​വെ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​ആ​ർ. മ​ഹേ​ഷ്, മ​ഠ​ത്തി​ൽ ഷു​ക്കൂ​ർ എ​ന്നി​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts