ചെങ്ങന്നൂർ: മുളക്കുഴ സ്നേഹധാരയ്ക്ക് സമീപമുള്ള സ്ഥലത്തു നിന്നും അനധികൃതമായി മണ്ണ് കടത്താൻ ശ്രമിക്കുന്നത് കണ്ടെത്തിയ അധികൃതർ ജെസിബിയും ടിപ്പറും പിടിച്ചെടുത്തു. വനിതാ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി തഹസിൽദാർ ടി.എൻ ദീപ്തിയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരായ സജേഷ്, പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘം റെയ്ഡിനു നേതൃത്വം നല്‍കിയത്.
ഏകദേശം മുക്കാൽ ഭാഗം മണ്ണ് ടിപ്പറിൽ നിറച്ചുകൊണ്ടിരുന്ന സമയത്താണ് ഉദ്യോഗസ്ഥർ എത്തിയത്.താലൂക്കിൽ അനധികൃത മണ്ണെടുപ്പും മണൽവാരലും നടക്കുന്നു എന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തഹസിൽദാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്കോഡിലെ അംഗങ്ങളാണിവർ.
കഴിഞ്ഞ ദിവസം ലഭിച്ച ടെലഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മുളക്കുഴ സ്നേഹധാരയ്ക്കു സമീപം മണ്ണെടുക്കുന്നു എന്ന വിവരം അറിയാൻ കഴിഞ്ഞത്. പിടികൂടിയ ടിപ്പറും ,ജെ സി ബി യും ചെങ്ങന്നൂർ പോലീസിനു കൈമാറി. ഈ സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞു കൊണ്ടുള്ള കളക്ടറുടെ മുൻഉത്തരവ് അവഗണിച്ചു കൊണ്ടാണ് ഇന്നലെയും മണ്ണെടുപ്പ് നടന്നത്