ലൈംഗികബന്ധത്തിനായി നിരന്തര ശല്യം; യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു

മുംബൈ: ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ശ​ല്യം ചെ​യ്തതിനെത്തുടർന്ന് യു​വ​തി ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച യുവാവ് മരിച്ചു. ബാ​ല​ച​ന്ദ്ര പൂ​ജ​ര (27)യാണ് മരിച്ചത്. ​താ​നെ​യി​ലെ ദോം​ബി​വാ​ലി​യി​ൽ കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വമുണ്ടായത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബാ​ല​ച​ന്ദ്ര പൂ​ജ​ര (27) നെ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ യു​വ​തി​യ്ക്കും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ര​ണ്ടു പേ​ർക്കെതിരേയും കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.

തേ​ജ​സ് മ​ഹാ​ത്രേ, പ്ര​വീ​ണ്‍ കെ​നി​യ എ​ന്നി​വ​രാ​ണ് യു​വ​തി​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത്. സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ലൈം​ഗി​കാ​വ​ശ്യം ഉ​ന്ന​യി​ച്ച് ദീ​ർ​ഘ​കാ​ല​മാ​യി യു​വ​തി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്യം ന​ട​ത്താ​ൻ യു​വ​തി തീ​രു​മാ​നി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഗ്രാ​മ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് യു​വാ​വി​നെ യു​വ​തി വി​ളി​ച്ചു​വ​രു​ത്തി. തേ​ജ​സും പ്ര​വീ​ണും ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി. തു​ട​ർ​ന്ന് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി ത​ന്നെ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റു​ക​യ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ നാ​ട്ടു​കാ​രാ​ണ് ദോം​ബി​വാ​ലി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts