മോഹന്‍ലാലിന്റെ ബിജെപി ബന്ധം പരസ്യമായ രഹസ്യമാണ്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരനാണെന്ന് ലാല്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളും അതിനിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ലാലിന്റെ രാഷ്ട്രീയം വീണ്ടും വാര്‍ത്തകളില്‍ വരാന്‍ ഒരു കാരണമുണ്ട്. ഒരു വിമാനയാത്രയ്ക്കിടെ ലാല്‍ ആരാധകന് നല്കിയ മറുപടിയാണ് ഇപ്പോള്‍ എല്ലാത്തിനും കാരണം.
വിമാനത്തില്‍ നാട്ടിലേക്ക് വരുകയായിരുന്ന യുവാവ് യാദൃച്ഛികമായാണ് മോഹന്‍ലാലിനെ കാണുന്നത്. തുടര്‍ന്ന് കുറച്ച് ചോദ്യങ്ങളും ഫോട്ടോയെടുപ്പുമായി അവര്‍ യാത്ര തുടര്‍ന്നു. ഇതില്‍ യുവാവ് ചേദിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവുമായും സിനിമയുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിലാണ് മറുപടി പറഞ്ഞത്.
പുതിയ സിനിമയെക്കുറിച്ചും ആന്റണി പെരുമ്പാവൂറിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നാണ് ആരാധകന് മുഖവുരയോടെ മറ്റൊരു ചോദ്യത്തിലേക്ക് കടന്നത്. ‘ബാലിശമായ ചോദ്യമാണെന്നറിയാം,? എന്നാലും ചോദിക്കുന്നു,? ലാലേട്ടന്റെ ഫേസ്ബുക്ക്, ബ്ലോഗ് പോസ്റ്റുകളൊക്കെ ബി.ജെ.പി ചായ്വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടന് ഒരു ബി.ജെ.പി അനുഭാവി ആണോ?’.
ഇത്രയും നേരം ശാന്തമായി സംസാരിച്ചുരുന്ന മോഹന്‍ലാലിന്റ വിധം പെട്ടന്ന് മാറി. എന്നിട്ട് ഒരു കിടുക്കന്‍ മറുപടിയും ‘ബി.ജെ.പി ആണെന്നും പറയാം അല്ലെന്നും പറയാം ആയാലെന്ത് ആയില്ലെങ്കില്ലെന്ത്. ലാലിന്റെ മറുപടിയില്‍ ആരാധകനൊന്ന് ഞെട്ടുകയും ചെയ്തു. പിന്നീട് ചോദ്യങ്ങളുണ്ടായില്ലെന്ന് മാത്രം. എന്തായാലും തോണ്ടാന്‍ പോയി പണിവാങ്ങിയ യുവാവിനെ ലാല്‍ ഫാന്‍സ് സോഷ്യല്‍മീഡിയയില്‍ ട്രോളുകയാണ്.