പേരാമ്പ്ര: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രചാരണ പ്രവർത്തനത്തിന് തുടക്കമിട്ട് ബിജെപി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 172 ചാലിക്കര സ്നേഹനഗറിലാണ് ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘താമര നമ്മുടെ ചിഹ്നം’ ബോർഡ് സ്ഥാപിച്ചത്.
വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരുടെ പേരു ചേർത്തും 18 വയസ് തികഞ്ഞവർക്ക് ബോധവത്കരണ ക്ലാസ് നൽകി യുമാണ് പ്രവർത്ത നങ്ങൾക്ക് തുടക്കം കുറിച്ചത്. ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി. രാമചന്ദ്രൻ, പ്രവർത്തകരായ പി. അഭിനന്ദ്, പി. അഭിജിത്ത്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം സമിതി പ്രസിഡന്റ് എൻ. ഹരിദാസിന്റെ ബൂത്താണ് ഇത്.