ത​ല​ശേ​രി ജ​ന​റ​ലാ​ശു​പ​ത്രി​ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ പൂ​ട്ടി​യി​ട്ട് മൂ​ന്നാ​ഴ്ച; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ

ത​ല​ശേ​രി: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മു​ഖം മാ​റ്റാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​നാ മ​നോ​ഭാ​വം തു​ട​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​യി​ട്ടു​കൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര വേ​ഗ​ത​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചു പൂ​ട്ടി​യ​ത്. ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ച ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ മൂ​ന്നാ​ഴ്ച​യാ​യി​ട്ടും തു​റ​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​ന​വും ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ശ​സ്ത്ര​ക്രി​യ നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ പ​ല​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​താ​ക​ട്ടെ വ​ലി​യ സാ​ന്പ​ത്തീ​ക ബാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് പ്ര​ധാ​ന സ​ർ​ജ​ന്മാ​ർ അ​വ​ധി​യെ​ടു​ത്ത് പോ​വു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട വി​ക​സ​ന​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം യോ​ഗ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൂ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts