ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തിയിൽ വിന്യസിക്കാൻ റഷ്യൻ നിർമിത ടി- 90 ഉൾപ്പെടെ 600 ടാങ്കുകൾ പാക്കിസ്ഥാൻ വാങ്ങുന്നു. മൂന്നു മുതൽ നാലു കിലോമീറ്റർ ദൂരം പ്രഹരപരിധി ഉള്ള ടാങ്കുകൾ ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വിന്യസിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിൽനിന്ന് 245 എസ്പി മൈക്ക്- 10 പീരങ്കികളും വാങ്ങാൻ ധാരണയായിട്ടുണ്ട്.
ഇതിൽ 120 പീരങ്കി കൾ സൈന്യത്തിന്റെ ആയുധശേഖരത്തിൽ എത്തിക്കഴിഞ്ഞു. ആയുധങ്ങൾ വാങ്ങുന്നതിനു മുന്നോടിയായി പാക്കിസ്ഥാൻ റഷ്യയുമായി സൈനികാഭ്യാസത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രധാനപ്രതിരോധ പങ്കാളിയാണ് റഷ്യ. 2025 ഓടെ ആയുധവ്യൂഹം വിപുലീകരിക്കാൻ 360 ടാങ്കുകൾ ആഗോള ടെൻഡറിലൂടെ വാങ്ങാനും 220 എണ്ണം ചൈനയുടെ സഹായത്തോടെ തദ്ദേശീയമായി നിർമിക്കാനുമാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.