മോദിയെ വെല്ലുവിളിച്ച് പ്രകാശ് രാജും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുക കര്‍ണാടകയില്‍ നിന്ന്, താന്‍ നിഷ്പ്രയാസം ജയിക്കുമെന്ന് പ്രകാശ് രാജ് പറയുന്നു

നടന്‍ പ്രകാശ് രാജ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ പിന്തുണയോടെ വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും മണ്ഡലം ഏതെന്ന കാര്യം വരുംദിവസങ്ങളില്‍ അറിയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരിലങ്കേഷ് സംഘ്പരിവാര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പൊതുവേദികളില്‍ പ്രകാശ് രാജ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ഭയമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് വളരെ പ്രധാനമെന്നതാണ് ഈ താരത്തിന്റെ നിലപാട്. ഞാന്‍ മോദി-ഷാ വിരുദ്ധന്‍ എന്ന ഉറക്കെപ്രഖ്യാപിക്കുകയും കൊലപാതങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഹിന്ദുക്കളെല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മോദിക്കെതിരായ പോരാട്ടത്തില്‍ താന്‍ അനായാസം ജയിക്കുമെന്നാണ് പ്രകാശിന്റെ പ്രതീക്ഷ.

Related posts