മദ്യം ഉപേക്ഷിക്കൂ, പാല് കുടിച്ച് പുതുവത്സരം ആഘോഷിക്കൂ ! പുതുവത്സരത്തില്‍ സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും

ജ​യ്പൂ​ർ: പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ന​ഗ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. എ​ന്നാ​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നിക​ര​മാ​യ മ​ദ്യം ഉ​പേ​ക്ഷി​ച്ച് പാ​ൽ കു​ടി​ച്ച് കൊ​ണ്ട് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​യ്പൂ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ പാ​ൽ​വി​ത​ര​ണ​വു​മാ​യി ജ​യ്പൂ​രി​ലെ എ​ൻ​ജി​ഒ​ക​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി.

മ​ദ്യ​പ​ാനം ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം പ​ടു​ത്തു​യ​ർ​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ജ​ന്യ പാ​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ലോ​ട്ട​സ് ഡ​യ​റി ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക് വോ​റ പ​റ​ഞ്ഞു. ഗാ​യ​ത്രി ശ​ക്തി​പീ​ത് വാ​തി​ക​യു​മാ​യി ചേ​ർ​ന്ന വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പാ​ൽ വി​ത​ര​ണം ന​ട​ത്തി. 40,000 പേ​ർ​ക്കാ​യി ഇ​തു​വ​രെ എ​ണ്ണാ​യി​രം ലി​റ്റ​ർ പാ​ൽ വി​ത​ര​ണം ചെ​യ്ത​താ​യും വോ​റ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ഇ​ന്ന് രാ​ജ​സ്ഥാ​ൻ യൂ​ത്ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും ഇ​ന്ത്യ​ൻ അ​സ്മ കെ​യ​ർ സൊ​സൈ​റ്റി​യും ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ക്യാ​ന്പി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് രാ​വി​ലെ ആ​റു മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ സൗ​ജ​ന്യ​നി​ര​ക്കി​ൽ പാ​ൽ ന​ൽ​കും. കേ​സ​ർ സ്ക്വ​യ​റി​ൽ രാ​ജ​സ്ഥാ​ൻ ജാ​ട്ട് മ​ഹാ​സ​ഭ​യും സൗ​ജ​ന്യ പാ​ൽ വി​ത​ര​ണം ന​ട​ത്തും.

രാ​ജ​സ്ഥാ​ൻ മി​ൽ​ക്ക് ക്ല​ബും രാ​ജ​സ്ഥാ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നും പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ സൗ​ജ​ന്യ പാ​ൽ വി​ത​ര​ണ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങും. എ​സ്എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പാ​ൽ വി​ത​ര​ണം ന​ട​ത്താ​നാ​ണ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.

Related posts