കായംകുളം: ഇന്നലെ അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ഓർമകളിൽ മായാത്ത ഒന്നാണ് കായംകുളം കൃഷ്ണപുരത്തെ സാംസ്കാരിക നിലയം. സി.കെ. സദാശിവൻ കായംകുളത്ത് എംഎൽഎ ആയിരുന്നപ്പോൾ മുൻകൈയെടുത്ത് മുൻ എംഎൽഎസൈമണ് ബ്രിട്ടോയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് കൃഷ്ണപുരത്ത് സാംസ്കാരിക ബഹുനില മന്ദിരം നിർമിച്ചത്.
കൃഷ്ണപുരം അതിർത്തി ചിറയോട് ചേർന്നുള്ള സാംസ്കാരിക മന്ദിരത്തിലാണ് കെപിഎസി സുലോചന സ്മാരക ഗ്രന്ഥശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടം കേന്ദ്രമാക്കി കലാ കായിക പരിശീലന കേന്ദ്രം വിദ്യാർഥികൾക്കായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടകം, മൃദംഗം, യോഗ, കരാട്ടെ തുടങ്ങിയവയ്ക്കായി പ്രത്യേക പരിശീലനം എന്നിവ ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു.
അതിനാൽ സൈമണ്‍ ബ്രിട്ടോ വിടവാങ്ങുന്പോൾ അദ്ദേഹത്തിന്റെ വികസന സംഭാവനകളിൽ ഈ സാംസ്കാരിക നിലയവും മായാത്ത ഓർമകളായി നിൽക്കും.