വി​ദ്യാ​ല​യ മു​റ്റ​ത്തെ പേ​രാ​ൽ മു​ത്ത​ശി​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി പൂർവവിദ്യാർഥികൾ

തി​രു​വി​ല്വാ​മ​ല: പ​ഠ​ന​കാ​ല​ത്ത് ത​ണ​ലൊ​രു​ക്കി​യ വി​ദ്യാ​ല​യ മു​റ്റ​ത്തെ പേ​രാ​ൽ മു​ത്ത​ശി​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി 1968-69 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. തി​രു​വി​ല്വാ​മ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ വേ​ള​യി​ലാ​ണ് പു​തു​വ​ർ​ഷ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പേ​രാ​ലി​നു ത​റ​കെ​ട്ടി ഇ​രി​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

1968-69 വ​ർ​ഷ​ത്തി​ൽ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്നും എ​സ്എ​സ്എ​ൽ​സി പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ 50-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യാ​ണ് ഒ​രു​പാ​ട് കാ​ല​മാ​യി ത​ണ​ലൊ​രു​ക്കി​യ മ​ര​ത്തി​നു ചു​റ്റും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച​ത്. മൂ​ന്നി​നു രാ​വി​ലെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ങ്ങ​ളെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ൽ​ത്ത​റ സ​മ​ർ​പ്പ​ണം ന​ട​ത്തും. ഇ​തോ​ടൊ​പ്പം ഹൈ​സ്കൂ​ളി​നു സം​ഭാ​വ​ന​യാ​യി ഒ​രു ലേ​സ​ർ പ്രി​ന്‍റ​റും ന​ൽ​കു​ന്നു​ണ്ട്.

Related posts