ക​ഞ്ചാ​വ് വി​ൽ​പ​ന ; നാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റെയ്ഡ്;  നെ​ടു​ങ്ങോ​ത്ത് പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ർ​ത്തു നാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ കു​ര്യ​ച്ചി​റ ഒ​ല്ലൂ​രി​ലെ നെ​ല്ലി​ക്ക​ൽ പാ​ല​ക്കു​ഴി​യി​ൽ വൈ​ശാ​ഖ് എ​ൻ. വി​ന​യ​നെ (21) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ടി. യേ​ശു​ദാ​സ​നും സം​ഘ​വും ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ഗു​ക​ളി​ലാ​ക്കി ക​ട്ടി​ലി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ച് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ റോ​ഡ​രി​കി​ൽ നെ​ടു​ങ്ങോം റ​ബ​ർ എ​സ്റ്റേ​റ്റി​ന് സ​മീ​പം വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് ഇ​വി​ടു​ന്ന് വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്ന് നാ​യ​ക​ളെ ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കാ​നെ​ത്തി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​തെന്ന് പോലീസ് പറഞ്ഞു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷി​ബു, ഗോ​വി​ന്ദ​ൻ മൂ​ല​യി​ൽ, എം.​വി. അ​ഷ്റ​ഫ്, പി.​വി. പ്ര​കാ​ശ​ൻ, വി. ​ല​ത്തീ​ഫ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts