മങ്ങിയ കാഴ്ച സോമനു നല്കിയത് ദുരിതം; കൈവന്ന ഭാഗ്യദേവതെ മങ്ങിയ കാഴ്ചയിൽ തിരിച്ചറിയാനാവാതെ കീറിക്കളഞ്ഞു; അബദ്ധം തിരിച്ചറിഞ്ഞപ്പോൾ സോമൻ തളർന്നു വീണു; കിടപ്പിലായ സോമന്‍റെ ജീവിതദുരന്തകഥയിങ്ങനെ…

തൃ​​​ശൂ​​​ർ: അ​​​റി​​​യാ​​​തെ കീ​​റി​​ക്ക​​​ള​​​ഞ്ഞ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റി​​​നാ​​​യി​​​രു​​​ന്നു ഒ​​​ന്നാം സ​​​മ്മാ​​​ന​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ മ​​​നം​​​ത​​​ക​​​ർ​​​ന്നു ത​​​ള​​​ർ​​​ന്നു കി​​​ട​​​പ്പി​​​ലാ​​​യ​​​താ​​​ണു സോ​​​മ​​​ൻ. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഒ​​​രേ കി​​​ട​​​പ്പ്. കി​​​ട​​​പ്പാ​​​ട​​​മി​​​ല്ല. പു​​​റ​​​മ്പോ​​​ക്കി​​​ലെ കു​​​ടി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു​​​പോ​​​യി.

കീ​​​റി​​​പ്പ​​​റി​​​ഞ്ഞ വ​​​ലി​​​യ ഫ്ളെ​​ക്സ് ബാ​​​ന​​​റു​​​ക​​​ൾ ഏ​​​ച്ചു​​​കെ​​​ട്ടി​​​യ മേ​​​ൽ​​​ക്കൂ​​​ര. അ​​​തി​​​നു​​​ താ​​​ഴെ വ​​​ലി​​​ച്ചു​​​കെ​​​ട്ടി​​​യ പ​​​ഴ​​​ന്തു​​​ണി​​​ക​​​ളാ​​​ണ് ഒ​​​റ്റ​​​മു​​​റി​​​വീ​​​ടി​​​ന്‍റെ ചു​​​മ​​​ർ. ചി​​​കി​​​ത്സ​​​യ്ക്കും ഭ​​​ക്ഷ​​​ണ​​​ത്തി​​​നും ക്ലേ​​​ശി​​​ക്കു​​​ന്ന വീ​​​ട്ടി​​​ൽ കൂ​​​ട്ട് ഭാ​​​ര്യ ത​​​ങ്ക​​​മ്മ​​​യും മ​​​ക​​​ൾ സു​​​മി​​​ത​​​യും അ​​​വ​​​രു​​​ടെ ര​​​ണ്ടു പെ​​​ണ്‍​മ​​​ക്ക​​​ളും. മ​​​ഴ​​​യും മ​​​ഞ്ഞും കാ​​​റ്റും പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ളു​​​മെ​​​ല്ലാം ഏ​​​റ്റു​​​വാ​​​ങ്ങി​​​ക്കൊ​​​ണ്ടാ​​​ണ് അ​​​റു​​​പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ രോ​​​ഗി​​​യും പേ​​​ര​​​ക്കു​​​ട്ടി​​​ക​​​ളു​​​മെ​​​ല്ലാം ക​​​ഴി​​​ച്ചു​​​കൂ​​​ട്ടു​​​ന്ന​​​ത്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ പു​​​ല്ല​​​ഴി കു​​​ഞ്ഞി​​​ത്തോ​​​പ്പ് റോ​​​ഡി​​​ലെ പു​​​റ​​​മ്പോ​​​ക്കി​​​ലാ​​​ണ് നെ​​​ടു​​​വീ​​​ട്ടി​​​ൽ സോ​​​മ​​​നും കു​​​ടും​​​ബ​​​വും (ഫോ​​​ണ്‍- 9567920559) താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. കി​​​ട​​​പ്പി​​​ലാ​​​യ സോ​​​മ​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​പോ​​​ലും ഒ​​​രാ​​​ൾ ഒ​​​പ്പ​​​മു​​​ണ്ടാ​​​ക​​​ണം. ഭാ​​​ര്യ ത​​​ങ്ക​​​മ്മ​​​യ്ക്കു പു​​​റ​​​ത്തേ​​​ക്കു​​​ പോ​​​ലും പോ​​​കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​.

കൂ​​​ലി​​​പ്പ​​​ണി​​​ക്കു പോ​​​കാ​​​റു​​​ള്ള സോ​​​മ​​​ൻ വാ​​​ങ്ങി​​​യ വി​​​ൻ​​​വി​​​ൻ ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റി​​​നു സ​​​മ്മാ​​​ന​​​മു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​ൻ അ​​​ടു​​​ത്ത വീ​​​ട്ടി​​​ലെ പ​​​ത്ര​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചു. 61 എ​​​ന്ന അ​​​ക്ക​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റ്. പ​​​ത്ര​​​ത്തി​​​ൽ 81 എ​​​ന്നാ​​​ണു ക​​​ണ്ട​​​ത്. സ്വ​​​ന്ത​​​മാ​​​യി ക​​​ണ്ണ​​​ട ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ക്ക​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി​​​ല്ല. സ​​​മ്മാ​​​ന​​​മി​​​ല്ലെ​​​ന്നു ക​​​ണ്ട​​​തോ​​​ടെ ടി​​​ക്ക​​​റ്റ് ചീ​​​ന്തി​​​ക്ക​​​ള​​​ഞ്ഞു.

പി​​​റ്റേ​​​ന്ന് ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് 65 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഒ​​​ന്നാം​​​സ​​​മ്മാ​​​നം ത​​​നി​​​ക്കാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ത്. ടി​​​ക്ക​​​റ്റ് ചീ​​​ന്തി​​​ക്ക​​​ള​​​ഞ്ഞ​​​തി​​​നാ​​​ൽ സ​​​മ്മാ​​​ന​​​ത്തു​​​ക അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ. അ​​​തോ​​​ടെ മ​​​ന​​​സ് ത​​​ക​​​ർ​​​ന്ന അ​​​ദ്ദേ​​​ഹം ബോ​​​ധ​​​ര​​​ഹി​​​ത​​​നാ​​​യി. പ​​​ത്തു ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞു. മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തെ​​​ങ്കി​​​ലും കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

പ്ര​​​ള​​​യത്തിൽ കു​​​ടി​​​ലി​​​ന്‍റെ മ​​​ണ്‍​ചു​​​മ​​​രു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു​​​. പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്നു ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പി​​​ലേ​​​ക്കു മാ​​​റ്റി. ര​​​ണ്ടാ​​​ഴ്ച അ​​​വി​​​ടെ ക​​​ഴി​​​ച്ചു​​​കൂ​​​ട്ടി. പ്ര​​​ള​​​യ​​​ത്തി​​​നു​​​മു​​​മ്പേ വീ​​​ടു ത​​​ക​​​രു​​​മെ​​​ന്നു ശ​​​ങ്ക​​​യു​​​ള്ള​​​തി​​​നാ​​​ൽ കു​​​ടും​​​ബ​​​ശ്രീ​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റും വാ​​​യ്പ​​​യെ​​​ടു​​​ത്തു ട്ര​​​സ് വ​​​ർ​​​ക്കി​​​നു​​​ള്ള ഫ്രെ​​​യി​​​മു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി. ഓ​​​ടു മേ​​​യാ​​​നും ചു​​​മ​​​രു കെ​​​ട്ടാ​​​നും പ​​​ണ​​​മി​​​ല്ല. പ്ര​​​ള​​​യ​​​ത്തി​​​നു​​​ശേ​​​ഷം റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ടു പ​​​രി​​​ശോ​​​ധി​​​ച്ചു പോ​​​യി. എ​​​ന്നാ​​​ൽ പു​​​റ​​മ്പോ​​​ക്കി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​യ​​​തി​​​നാ​​​ൽ ത​​​ല​​​ചാ​​​യ്ക്കാ​​​ൻ ഇ​​​ടം​​​കി​​​ട്ടു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ഈ ​​​കു​​​ടും​​​ബം.

ഫ്രാ​​​ങ്കോ ലൂ​​​യി​​​സ്

Related posts