ചെറായി: പുതുവർഷ രാത്രിയിൽ യുവതിയായ റിസോർട്ട് ജീവനക്കാരിക്കുനേരേ മാനഭംഗശ്രമത്തിനു മുതിർന്ന ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ചെറായി ബീച്ച് റിസോർട്ട് ജീവനക്കാരനായ മാവേലിക്കര ഭരണിക്കാവ് സ്വദേശി മങ്ങാട്ട് ശ്രീവിഷ്ണു (25) ആണ് അറസ്റ്റിലായത്.
യുവതി മുനന്പം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് എസ്ഐ ടി.വി.ഷിബുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രി 11.30ഓടെ റിസോർട്ടിൽ ആഘോഷം നടന്നയിടം വൃത്തിയാക്കുന്നതിനിടയിൽ പ്രതി പിന്നിലൂടെ എത്തി കടന്നുപിടിച്ചെന്നാണ് പരാതി.
സ്ത്രീകൾക്ക് മാനഹാനി വരുത്തുന്നതിനെതിരേയുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. സമാനമായ സംഭവത്തിൽ പ്രതിക്കു കായംകുളം കുറത്തിയാട് പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റൊരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതയിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.