കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലെന്നും ശശികല പറഞ്ഞു.
സര്‍ക്കാരിന് ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ജനങ്ങളെ അവസാന സമയം വരെ പിണറായി വഞ്ചിച്ചു. കേരളത്തിലെ നവോത്ഥാനനായകനെന്ന് സ്വയം പറഞ്ഞ് അഹങ്കരിക്കുന്ന പിണറായി പക്ഷേ, ഒളിച്ചുകടത്തിയല്ലാതെ ആചാരം ലംഘിച്ചിട്ടില്ല. നവോത്ഥാന നായകര്‍ക്ക് തന്നെ അപമാനമാണ് പിണറായി. ഒരു ഭരണാധികാരിക്ക് രാഷ്ട്രീയമാകാം, സങ്കുചിതമായി ചിന്താഗതികള്‍ ഉണ്ടാകാം അതൊക്കെ അവനവന്‍റെ വീട്ടിലാണ് നടപ്പാക്കേണ്ടത്-ശശികല തുറന്നടിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച അവർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.