ശബരിമല: സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയിൽ ഒരു യുവതികൂടി ദർശനം നടത്തി മടങ്ങി. ശ്രീലങ്കൻ സ്വദേശിനി ശശികലയാണ് അയ്യപ്പ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.
വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദർശനം നടത്തി മടങ്ങിയത്. ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദർശനത്തിനെത്തിയത്.