ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്;  ദുരൂഹതകൾ ഒഴവാക്കാൻ  ന​ടി​യെ വീണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ബ്യൂ​ട്ടി പാ​ർ​ല​റി​നു​നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​ട​മ​യും ന​ടി​യു​മാ​യ ലീ​ന മ​രി​യ പോ​ളി​നെ ര​ണ്ടാ​മ​തും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ദു​രൂ​ഹ​ത മാ​റ്റു​ന്ന​തി​നും തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ന​ടി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന ആ​ദ്യ മൊ​ഴി​യെ​ടു​ക്ക​ലി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സി​നു ചി​ല കാ​ര്യ​ങ്ങ​ളി​ൽ സം​ശ​യം ഉ​ള്ള​താ​യാ​ണു വി​വ​രം. ഇ​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​വ​രു​ത്താ​ണാ​ണ് ന​ടി​യെ ര​ണ്ടാ​മ​തും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

വെ​ടി​വ​യ്പി​നു പി​ന്നി​ൽ മും​ബൈ അ​ധോ​ലോ​ക നാ​യ​ക​ൻ ര​വി പൂ​ജാ​രി​ക്കു പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും 25 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ത​നി​ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ന​ടി ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കി​യ പോ​ലീ​സ് ന​ടി​യു​ടെ മൊ​ഴി പൂ​ർ​ണ​മാ​യും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല.

ഇ​തി​നി​ടെ, 25 കോ​ടി​രൂ​പ ന​ൽ​കി സം​ഭ​വം ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ന​ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ​മാ​ത്ര​മേ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കൂ​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​മെ​ന്നു നേ​ര​ത്തേ​ത​ന്നെ ന​ടി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ഇ​വ​ർ എ​ത്തു​മെ​ന്നാ​ണു പോ​ലീ​സ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ മാ​സം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് പ​ന​ന്പ​ള്ളി​ന​ഗ​റി​ലു​ള്ള നെ​യ്ൽ ആ​ർ​ട്ടി​സ്ട്രി എ​ന്ന ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്.ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ര​വി പൂ​ജാ​രി​യു​ടെ പേ​രെ​ഴു​തി​യ ക​ട​ലാ​സ് പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷ​മാ​ണു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചാ​ണ് പ്ര​തി​ക​ളെ​ത്തി​യി​രു​ന്ന​ത്. പ്രാ​ദേ​ശി​ക ഗു​ണ്ടാ​സം​ഘ​ത്തി​ലേ​ക്കു​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല.

Related posts