ചാത്തന്നൂർ: ആചാരങ്ങൾക്ക് കാലത്തിനനുസരിച്ച് മാറ്റം വരുമെന്നും മതം ആചാരമല്ലെന്നും മന്ത്രി മെഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വണ്ണാർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാനസമ്മേളനം പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെസംഗിക്കുകയായിരുന്നു അവർ.മനുഷ്യരെ തമ്മിലടുപ്പിച്ച് വരേണ്യവർഗ്ഗത്തെ ഉയർത്തികൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം .അത് കേരളത്തിൽ നടക്കില്ല.
അയ്യങ്കാളി, നാരായണഗുരുദേവൻ,കുമാരനാശാൻ തുടങ്ങിയ നിരവധി നവോദ്ധാന നായകർ ഉയർത്തികൊണ്ടുവന്ന കേരളത്തെ പഴയ അനാചാരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.ദേവസ്വം ക്ഷേത്രങ്ങൾ കൈവിട്ടുപോകുമെന്ന ഭയമാണ് ഇപ്പോഴത്തെ കോലാഹലങ്ങൾക്ക് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളചരിത്രത്തിൽ ആദ്യമായി 32 ദളിത് ശാന്തിമാരെ നിയമിച്ചത് പിന്നോക്കക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.ജിഎസ് ജയലാൽ എംഎൽഎ മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ലോഹിദാസൻ അനുസ്മരണപ്രഭാഷണം നടത്തി.
ജന.സെക്രട്ടറി മധുസൂദനൻ, പട്ടികജാതി വർഗ്ഗ കമ്മിഷൻ ചെയർമാൻ മാവോജി മുഖ്യപ്രഭാഷണം നടത്തി.അംബേദ്കർ പുരസ്കാരജേതാവ് ശശി, ശ്യാംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡംഗങ്ങളായ സോമൻ,അഡ്വ.സിമ്മിലാൽ,വണ്ണാൻ സൊസൈറ്റി ഭാരവാഹികളായ ശശാങ്കൻ,രഘുനാഥൻ,മണി,സത്യശീലൻ,കൃഷ്ണകുമാർ,രാജേന്ദ്രൻ,ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന വനിതാസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു.സീതാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.