ബരിമല ഹർത്താലിനിടെ അക്രമികൾ തകർത്ത ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെയും സമീപ ഡിപ്പോകളിലേയും 15 ബസുകളാണ് പ്രതിഷേധ വിലാപയാത്രയിൽ പങ്കെടുത്തത്. കെഎസ്ആര്‍ടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
യുവതീ പ്രവേശന വാർത്ത പുറത്തുവന്നതിനു പിന്നാലെ ബുധനാഴ്ചയും ഹർത്താൽ ദിനമായ വ്യാഴാഴ്ചയും കെഎസ്ആര്‍ടിസി ബസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാത്രം 23 ബസുകൾ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടു.
3.35 കോടിയുടെ കോടി രൂപയുടെ നഷ്ടം രണ്ടു ദിവസംകൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.