കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരിലും നടേരിയിലും സിപിഎം- ബിജെപി.സംഘര്‍ഷത്തിന് അയവില്ല. സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കൊയിലാണ്ടി നഗരസഭ ചെയര്മാന് കെ.സത്യന്റെ ബൈക്ക് തകര്‍ത്തു. സിപിഎം. ഏരിയാ കമ്മിറ്റി അംഗം കുടിയായ സത്യന് വിയ്യര്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്റെ വീട്ടില്‍ എത്തിയതായിരുന്നു.ബൈക്ക് പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.സംഘര്‍ഷത്തില്‍ ബിജെപി.പ്രവര്‍ത്തകരായ നാല് പേര്‍ക്കും സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു.വിയ്യൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി.പ്രവര്‍ത്തകരായ വഴിപോക്കുനിലം കുനി .ലിജില്‍ (28), പുനത്തുവയല്‍ താഴനിഷാദ് (34), പാലക്കീല്‍ സജിത്ത് (24)തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രകടനം നടത്താന്‍ പോകവെ സിപിഎമ്മുകാര്‍ സംഘമായെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനു തുടര്‍ച്ചയെന്നോണം ഫുട്ബോള്‍ കളിച്ച് പോവുകയായിരുന്ന മനയത്ത് ആദര്‍ശിനെ ഒരു സംഘം ആര്എസ്എസ്കാര് ആക്രമിച്ചു മേപ്പാടി പോളിടെക്നികിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടേരിയില്‍ ആര്‍എസ്എസ്. പ്രവര്‍ത്തകനായ പിലാത്തോട്ടത്തില്‍ സജിത്തിനെനെഒരു സംഘം സിപിഎമ്മുകാര്‍ മര്‍ദിച്ചു.ബൈക്കില്‍ പോവുകയായിരുന്നു സജിത്ത്.കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നഗരസഭാ ചെയര്‍മാന്റെ ബെക്ക് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബിന്ദുവിന്റ വീടിന് പോലീസ് കാവല്‍ തുടരുന്നു
കൊയിലാണ്ടി: ശബരിമലയില്‍ ആചാരലംഘനം നടത്തിയ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി ബിന്ദുവിന്റെ വസതിയില്‍ പോലീസ് കാവല്‍ തുടരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ വീടിനു പോലീസ് സംരക്ഷണം വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന് കൊയിലാണ്ടി പോലീസിനോട് ആവശ്യപ്പെട്ടത്.വീട്ടില്‍ ആരും ഇല്ലെങ്കിലും പോലീസ് കാവല്‍ തുടരുകയാണ് ബിന്ദുവും ഭര്‍ത്താവ് ഹരിഹരനും സ്ഥലത്തെത്തിയിട്ടില്ല.
അക്രമം: മലപ്പുറത്ത് 110 പേർ അറസ്റ്റിൽ
മലപ്പുറം: ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയതിന്റെ പേരിൽ മലപ്പുറം ജില്ലയിൽ 110 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 15 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിന് നേരെ ആക്രമണം, റോഡ് തടയൽ, കഐസ്ആർടിസി ബസിന് കല്ലെറിയൽ എന്നീ കേസുകളിൽ ചങ്ങരംകുളം, തിരൂർ, പെരിന്തൽമണ്ണ, വാഴക്കാട് മേഖലകളിലാണിത്. നേരത്തെ 51 പേരെ കരുതൽ തടങ്കലിലെടുത്തിരുന്നു.
ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താൽ മലപ്പുറം ജില്ലയിൽ ഭാഗികമായിരുന്നു. ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും അങ്ങിങ്ങ് അക്രമവും അനിഷ്ടസംഭവങ്ങളുമുണ്ടായി. ശബരിമല കർമസമിതി പ്രവർത്തകരും സിപിഎമ്മുകാരും നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടി. അക്രമങ്ങളിൽ പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊന്നാനിയിൽ എസ്ഐയടക്കം നാല് പോലീസുകാർക്ക് പരിക്കുണ്ട്. തവനൂരിൽ ഇന്നലെ പുലർച്ചെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അഗ്നിക്കിരയാക്കി.
ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. ഉപകരണങ്ങളും രേഖകളും നഷ്ടപ്പെട്ടു. അന്‍പതോളം കസേരകളും അക്രമികൾ കടത്തി. തിരൂർ പുറത്തൂർ കാവിലക്കാട് തുറന്ന ബേക്കറിക്കും ഫാൻസി കടയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ ബോംബെറിഞ്ഞു. കടകൾ ഭാഗികമായി കത്തി. സംഘർഷ പരന്പരകളുണ്ടായ എടപ്പാളിൽ പോലീസ് നാലുതവണ ഗ്രനേഡ് പ്രയോഗിച്ചു. സിപിഎം പിന്തുണയോടെ കടകൾ തുറക്കാൻ ഒരുവിഭാഗം വ്യാപാരികൾ ശ്രമിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെ ഇരുകൂട്ടരും ഏറ്റുമുട്ടി.
മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷത്തിൽ നാല് പോലീസുകാരടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. 12 ഇരുചക്ര വാഹനങ്ങൾ തകർത്തു. ചങ്ങരംകുളത്തു നിന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന വലിയ സംഘം സിപിഎം പ്രവർത്തകർ ആക്രമിച്ചതോടെ പലരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.