അമ്പതിലധികം സിംഹങ്ങൾ വിഹരിക്കുന്ന കാടിനു നടുവിലെ ഒരു വീട്ടിൽ അവധിക്കാലം ചിലവഴിക്കുവാൻ ധൈര്യമുണ്ടോ?. എങ്കിൽ പോരു സൗത്ത് ആഫ്രിക്കയിലെ ഹാരിസ്മിത്തിലേക്ക്. 77 സിംഹങ്ങൾ ചുറ്റിത്തിരിയുന്ന കാട്ടിലുള്ള ഈ വീട്ടിൽ സന്ദർശകരെ സംരക്ഷിക്കുന്നത് വൈദ്യുതി പ്രവഹിക്കുന്ന വേലിയാണ്.
ജിജി കണ്‍സർവേഷൻ എന്ന കമ്പനിയാണ് ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്. സിംഹങ്ങളുടെ പെരുമാറ്റവും അവർ പരസ്പരം ഇടപെഴുകുന്നതിന്റെ മനോഹര ദൃശ്യങ്ങളും ഇവിടെ എത്തുന്ന സന്ദർശകർക്ക് കാണാം.
ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതാണ്. 5 മീറ്ററിൽ കൂടുതൽ ദൂരെയല്ലാതെ സിംഹങ്ങൾ സന്ദർശകർക്ക് അടുത്തുണ്ടാകും. സൂസന്ന സ്കോട്ടാണ് ജിജി കണ്‍സർവേഷന്റെ ഡയറക്ടർ. രാത്രി കാലങ്ങളിൽ സിംഹങ്ങളുടെ കരച്ചിൽ കേൾക്കുന്നത് മനോഹരമായ അനുഭവമാണെന്നാണ് സൂസന്ന പറയുന്നത്.
ഒരു സമയം 6 ആളുകൾക്ക് ഈ വീട്ടിൽ താമസിക്കുവാൻ സാധിക്കും. 104 ഡോളറാണ് ഒരു രാത്രി ഇവിടെ തങ്ങുന്നതിനുള്ള ഫീസ്.