ഒടുവിൽ ലിവർപൂൾ വീണു

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഈ ​സീ​സ​ണി​ല്‍ പ​രാ​ജ​യം നേ​രി​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ലി​വ​ര്‍പൂ​ളും. 20 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​യാ​തെ കു​തി​ച്ച ലി​വ​ര്‍പൂ​ളി​നെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 2-1ന് ​തോ​ല്‍പ്പി​ച്ചു. ലെ​റോ​യ് സേ​നാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

ഇ​തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സി​റ്റി ഒ​ന്നാ​മ​തു​ള്ള ലി​വ​ര്‍പൂ​ളു​മാ​യി പോ​യി​ന്‍റ് വ്യ​ത്യാ​സം നാ​ലാ​യി കു​റ​ച്ചു. 21 മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ളി​ന് 54 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ സി​റ്റി​ക്ക് 50 പോ​യി​ന്‍റു​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ലെ തോ​ല്‍വി​യാ​ണ് സി​റ്റി​യെ പി​ന്നി​ലാ​ക്കി​യ​ത്.

40-ാം മി​നി​റ്റി​ല്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ, ബ​ര്‍ണാ​ര്‍ഡോ സി​ല്‍വ​യു​ടെ പാ​സി​ല്‍ വ​ല​കു​ലു​ക്കി. 64-ാം മി​നി​റ്റി​ല്‍ ഫി​ര്‍മി​നോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ര്‍ ലി​വ​ര്‍പൂ​ളി​നു സ​മ​നി​ല ന​ല്‍കി. ക​ഴി​ഞ്ഞ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ളി​നെ​തി​രേ സി​റ്റി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ജ​യ​മാ​ണ്, ഏ​ഴെ​ണ്ണ​ത്തി​ല്‍ തോ​റ്റു.

Related posts