നിലയ്ക്കൽ: അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് നിലയ്ക്കലിൽ പോലീസ് പിടിയിൽ. തമിഴ്നാട് ദിണ്ടിഗൽ നടുവത്തൂർ പളനിസ്വാമി (39 )യാണ് മോഷണത്തി നിടയിൽ നിലയ്ക്കലിൽനിന്ന് പോലീസ് പിടിയിലായത്. 2004 മുതൽ ഇയാൾ പലപ്രാവശ്യം സന്നിധാനത്തും പമ്പയിലും സമാന കേസുകളിൽ പോലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞവർഷവും ഇയാളെയും കൂട്ടാളികളായ മൂന്നുപേരെയും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് കുട്ടികളടക്കം വന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോഷണം നടത്തിയത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തിരക്കിനിടയിൽ കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയാണ് ഇവരുടെ പ്രധാന രീതി.