എനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല, ഓള്‍ഡ് ഈസ് ഫാഷണബിള്‍’: വേറൊരാള്‍ ഉടുത്ത സാരി ധരിക്കാന്‍ യാതൊരു മടിയുമില്ലെന്ന് പറഞ്ഞ് കളക്ടര്‍ വാസുകി: കൈയ്യടികളോടെ ജനങ്ങളും

വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃകയായി തിരുവനന്തപുരം കലക്ടര്‍ വസുകി. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു.

സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.

വേറിട്ട ചിന്തകള്‍ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കളക്ടര്‍ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Related posts