മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. ആക്സിഡന്റല്‍ എന്ന വാക്കുകൊണ്ട് തന്നെ അര്‍ത്ഥമാക്കുന്നത്, അബദ്ധവശാല്‍ പ്രധാനമന്ത്രിയായ വ്യക്തി എന്നാണ്.
എന്നാല്‍ ആ ചിത്രത്തിന് അങ്ങനെയൊരു പേര് നല്കാന് പാടില്ലായിരുന്നുവെന്നും ആ വാദം തന്നെ തെറ്റാണെന്നും അദ്ദേഹം അബദ്ധവശാല്‍ പ്രധാനമന്ത്രിയായ വ്യക്തിയാണെന്നാണ് പറയുന്നതെങ്കില്‍ ആ വാദം തെറ്റാണെന്നും വാദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ചയ് റൗത്ത്.
മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ്, അബദ്ധവശാല്‍ പ്രധാനമന്ത്രി പദത്തില്‍ വന്ന ആളല്ലെന്നും വിജയം കൈവരിച്ച പ്രധാനമന്ത്രിയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ചയ് റൗത്ത് പറഞ്ഞു. സിംഗിന്റെ ജീവിതം പറയുന്ന ആന്‍ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ശിവസേനാ നേതാവിന്റെ പ്രസ്ഥാവന വന്നിരിക്കുന്നത്.
ഒരു പ്രധാനമന്ത്രി തുടര്‍ച്ചയായി 10 വര്‍ഷം ഒരു രാജ്യം ഭരിക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹത്തെ ഒരു അബദ്ധത്തില്‍ പ്രധാനമന്ത്രിയായ ആള് എന്ന് കാണാന്‍ സാധിക്കുന്നില്ല. നരസിംഹറാവുവിന് ശേഷം ഇന്ത്യ ഒരു ശക്തനായ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിംഗ് ആയിരിക്കുമെന്നും സഞ്ചയ് റൗത്ത് പറഞ്ഞു. അനുപം ഖേര്‍ മന്‍മോഹന്‍സിംഗായി എത്തുന്ന സിനിമയ്ക്ക് വന്‍ ആക്ഷേപങ്ങളാണ് കേള്‍ക്കേണ്ടി വരുന്നത്.