ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ കാരണം സഹികെട്ട് നടി ആര്യ അക്കാര്യം വെളിപ്പെടുത്തി. താനും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇനിയും ഇക്കാര്യം ചോദിച്ച് ശല്യപ്പെടുത്തരുതെന്നും ആര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു.
അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നല്കുന്നു’.