മൂന്നാറില്‍ താപനില മൈനസ് മൂന്നില്‍! കുളിരണിയാന്‍ സഞ്ചാരികളുടെ ഒഴുക്ക്; കൊടുംതണുപ്പിന് പിന്നിലെ കാരണമായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതിങ്ങനെ

കേരളത്തില്‍ അടുത്ത ദിവസങ്ങളിലായി വര്‍ധിച്ച തണുപ്പ്, വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണെന്ന രീതിയിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ വരള്‍ച്ചയുമായി ഇതിന് ബന്ധമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിശദീകരണം.

നാല് ദിവസം കൂടി മാത്രമേ അസ്വാഭാവികമായ ഈ തണുപ്പ് അനുഭവപ്പെടുകയുള്ളൂ എന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്കു കടന്നതാണ് രാജ്യവ്യാപകമായി തണുപ്പു കൂടാനിടയാക്കിയത്. ഈര്‍പ്പം കുറഞ്ഞതുമൂലം ഉച്ചസമയത്തു കടുത്ത ചൂടും അനുഭവപ്പെടുന്നുണ്ട്

അതേസമയം താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുകയാണ്. കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നുമുണ്ട്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം. കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ. അതേസമയം പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷ കൂടിയാണ് മഞ്ഞുകാലം.

Related posts