സിനിമയിലേയ്ക്ക് പ്രവേശിക്കാനും അവിടെ തുടരാനും താത്പര്യപ്പെടുന്ന യുവതികള്‍ക്ക് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ സെക്സ് റാക്കറ്റുകള്‍ സജീവമാണെന്നും അവയുടെ പിടിയില്‍ അകപ്പെടരുതെന്നുമാണ് സാധിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്.
അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫേസ്ബുക്കില്‍ കുറിച്ചു. നല്ല കലാകാരന്മാര് ഒരിക്കലും കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ലെന്നും അത് തിരിച്ചറിയണമെന്നും സാധിക ഓര്‍മപ്പെടുത്തുന്നുണ്ട്.
സാധികയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ.. നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരന്മാര് ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക… ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.
എന്ന് സ്നേഹത്തോടെ
ഒരു സഹോദരി
സാധിക