പാലക്കാട്: രണ്ടാഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളിച്ച ആനകൾ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് രണ്ട് ആനകള്‍ വിരണ്ടോടിയത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്മാര് തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില്‍ രണ്ടെണ്ണമാണ് ഇടഞ്ഞത്.
നന്തിലത്ത് ഗോപാലകൃഷ്ണന്, നായരമ്പലം രാജശേഖരന് എന്നീ ആനകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാത്ത എഴുന്നള്ളിപ്പായിരുന്നുവെന്നും അതായിരിക്കാം ഇടഞ്ഞോടാൻ കാരണമെന്നുമാണ് നിഗമനം.
ആവശ്യമായ ഭക്ഷണമോ, വെള്ളമോ ആനകൾക്ക് നല്‍കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.