ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആധുനിക വെന്റിലേറ്റർ അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. പഴയ രണ്ട് വെന്റിലേറ്ററാണ് നിലവിലുള്ളത്.നാല് വെന്റിലേറ്റർ ഉണ്ടെങ്കിൽ മാത്രമേ രോഗം ബാധിച്ച നവജാത ശിശുക്കളെ യഥാസമയം ചികിത്സിക്കുവാൻ കഴിയു.
വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ ദിവസേന നവജാത ശിശുക്കളെ ചികി ത്സിക്കുവാൻ മറ്റ് സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ഒരു മാസം ശരാശരി 800 കുട്ടികളാണ് ഗൈനക്കോളജി വിഭാഗത്തിൽ ജനിക്കുന്നത്. ഇതനുസരിച്ചുള്ള ചികിത്സാ സംവിധാനങ്ങൾ അപര്യാപ്തമാണ്. പ്രസവശേഷം പ്രസവമുറിയിൽ തന്നെ നവജാത ശിശുക്കളെ കിടത്തുന്നതിനും വെന്റിലേറ്റർ അനിവാര്യമാണ്.
എന്നാൽ അവിടേയും വെന്റിലേറ്റർ സൗകര്യം ഇല്ല. അതിനാൽ നവജാത ശിശുക്കളുടെ ചികിത്സക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ വെന്റിലേറ്റർ കൂടി വാങ്ങി നവജാത ശിശുക്കൾക്ക് യഥാസമയം മെഡിക്കൽ കോളജിൽ തന്നെ ചികിത്സ നൽകുന്നതിനുള്ള നടപടിബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം.