കുറ്റപത്രം റെഡി! അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് മുമ്പ് നഗ്‌നരാക്കി ഡാന്‍സ് കളിപ്പിച്ചു; ഇരയായത് മുപ്പതിലേറെ പെണ്‍കുട്ടികള്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​രി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം തയാ​റായി. പെ​ണ്‍​കു​ട്ടി​ക​ളെ അ​ർ​ധ ന​ഗ്ന​രാ​ക്കി ഡാ​ൻ​സ് ക​ളി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ബ​ലാ​ത്സം​ഗം ന​ട​ന്ന​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

അ​ശ്ലീ​ല ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളെ ചു​വ​ടു​വ​യ്പ്പി​ച്ച ശേ​ഷം ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് അ​ഴി​ച്ചു ക​ള​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 73 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സി​ബി​ഐ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സേ​വാ സ​ങ്ക​ൽ​പ് വി​കാ​സ് സ​മി​തി ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ​ത് മു​പ്പ​തി​ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്.

Related posts