ജങ്കാർ അടുപ്പിക്കുന്നതിനായി സ്ഥാപിച്ച ഡോ​ൾ​ഫി​ൻ മൂ​റിം​ഗ് വി​ല്ല​നാ​കു​ന്നു ; റോ-റോ സ​ർ​വീസ് പൂ​ർണമായി ന​ട​ത്താ​ൻ ക​ഴി​യാ​തെ കി​ൻ​കോ

വൈ​പ്പി​ൻ: വൈ​പ്പി​ൻ ഫോ​ർ​ട്ട് കൊ​ച്ചി റോ ​റോ സ​ർ​വീ​സി​ലെ ര​ണ്ടാ​മ​ത്തെ ജ​ങ്കാ​ർ പൂ​ർ​ണ​മാ​യും സ​ർ​വീ​സി​നി​റ​ക്കാ​നാ​കാ​തെ കി​ൻ​കോ. വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ റോ ​റോ ജ​ങ്കാ​ർ അ​ടു​പ്പി​ക്കാ​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ഡോ​ൾ​ഫി​ൻ മൂ​റിം​ഗാ​ണ് ഇ​പ്പോ​ൾ ജ​ങ്കാ​ർ യാ​ത്ര​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഇ​ത് പൊ​ളി​ച്ചു​നീ​ക്കി​യാ​ൽ മാ​ത്ര​മേ ജ​ങ്കാ​ർ സു​ര​ക്ഷി​ത​മാ​യും സു​ഗ​മ​മാ​യും അ​ടു​പ്പി​ക്കാ​ൻ ക​ഴി​യു​വെ​ന്നാ​ണ് പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​ർ പ​റ​യു​ന്ന​ത്.

നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ജ​ങ്കാ​ർ ഓ​ടി​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ അ​ഞ്ചു​പേ​രി​ൽ നാ​ലു​പേ​രും ഇ​തോ​ടെ പ​രി​ശീ​ല​നം മ​തി​യാ​ക്കി ഇ​ട​യ്ക്കു​വ​ച്ച് മ​ട​ങ്ങി. ഇ​തി​നു മു​ന്പ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ടെ​യും അ​ഭി​പ്രാ​യം ഇ​ത് ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ ഫോ​ർ​ട്ടു​കൊ​ച്ചി ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള മൂ​റിം​ഗ് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വൈ​പ്പി​നി​ൽ കാ​യ​ൽ വ​ന്നു​ചേ​രു​ന്നി​ട​ത്താ​ണ് ജെ​ട്ടി. ഇ​വി​ടെ വ​ലി​യ​തോ​തി​ൽ ഒ​ഴു​ക്കു​ള്ള​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സു​ര​ക്ഷി​ത​മാ​യി ജ​ങ്കാ​ർ അ​ടു​പ്പി​ക്കാ​ൻ ഡോ​ൾ​ഫി​ൻ മൂ​റിം​ഗ് ത​ട​സ​മാ​കു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​നു എ​ത്തി​യ​വ​ർ തി​രി​ച്ചു പോ​യ​തോ​ടെ ര​ണ്ടാ​മ​ത്തെ ജ​ങ്കാ​ർ പൂ​ർ​ണ​മാ​യും സ​ർ​വീ​സി​നി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കി​ൻ​കോ.

സ​ർ​വീ​സ് പൂ​ർ​ണ​മാ​യും ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കി​ൻ​കോ​യെ സ​മീ​പി​ച്ച​പ്പോ​ൾ മൂ​റിം​ഗ് പൊ​ളി​ച്ചു മാ​റ്റി​യാ​ൽ മാ​ത്ര​മേ സ​ർ​വീ​സ് പൂ​ർ​ണ​തോ​തി​ൽ ന​ട​ത്താ​ൻ ക​ഴി​യു​വെ​ന്ന് കി​ൻ​കോ​യും അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി വൈ​പ്പി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സീ​സ് ച​മ്മി​ണി, ജെ​യിം​സ് ത​റ​മേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 28നു ​റോ റോ ​സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രു ജ​ങ്കാ​ർ മാ​ത്ര​മേ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​ള്ളു. പ​രി​ശീ​ല​നം ല​ഭി​ച്ച ഡ്രൈ​വ​ർ​മാ​രു​ടെ അ​ഭാ​വ​മാ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ യാ​ത്ര​ക്കാ​രു​ടെ​യും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും വൈ​പ്പി​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടേ​യും നി​ര​ന്ത​ര സ​മ്മ​ർ​ദം മൂ​ലം ക​ഴി​ഞ്ഞ മാ​സം 15 മു​ത​ൽ ര​ണ്ടാ​മ​ത്തെ ജ​ങ്കാ​ർ ഭാ​ഗീ​ക​മാ​യി സ​ർ​വ്വീ​സ് തു​ട​ങ്ങി.

ഈ ​മേ​ഖ​ല​യി​ലെ വാ​ഹ​ന​ത്തി​ര​ക്ക് അ​നു​സ​രി​ച്ച് ര​ണ്ട് ജ​ങ്കാ​റു​ക​ളും മു​ഴു​വ​ൻ സ​മ​യ​വും സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം. ഇ​തി​നാ​യി ഡോ​ൾ​ഫി​ൻ മൂ​റിം​ഗ് പൊ​ളി​ച്ചു ക​ള​യ​ണ​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത​നു​സ​രി​ച്ച് ക​ന്പ​നി രൂ​പീ​ക​രി​ച്ച് സ​ർ​വീ​സ് ക​ന്പ​നി​ക്ക് കൈ​മാ​റ​ണ​മെ​ന്നും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ച​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts