ക​ഞ്ചാ​വു വി​ല്​പ​ന: നാലു കിലോ കഞ്ചാവുമായി  മൂ​ന്നു യു​വാ​ക്ക​ൾ ക്രൈം​ബ്രാ​ഞ്ച് സ്ക്വാ​ഡ് പി​ടി​കൂ​ടിയിൽ

തൃ​ശൂ​ർ: ക​ഞ്ചാ​വു വി​ൽ​പ​ന​ക്കാ​ രാ​യ മൂ​ന്നു യു​വാ​ക്ക​ളെ നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സ്ക്വാ​ഡ് പി​ടി​കൂ​ടി. വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ലി​യ​ക​ത്ത് ന​ജീ​ബ് (18), പ​രി​യാ​രം അ​റ​യ്ക്ക​ൽ മാ​ർ​ട്ടി​ൻ (20), ചാ​ല​ക്കു​ടി പ​രി​യാ​രം ത​റ​യി​ൽ വി​ജീ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​പ്ര​കാ​രം പ്ര​തി​ക​ളെ മൂ​ന്നുദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ന​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ജി​ല്ല​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ലി​ൽനി​ന്നു ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ജി​ല്ല​യി​ലെ​ത്തി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഒ​രു കി​ലോ, അ​ര​ക്കി​ലോ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ചെ​റു​കി​ട വി​ൽ​പ​ന​ക്കാ​ർ​ക്കു വ​ൻ ലാ​ഭ​ത്തി​നു വി​ൽ​ക്കും. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ​തന്നെ ക​ഞ്ചാ​വി​ന് അ​ടി​മ​യാ​യ ന​ജീ​ബ് പി​ന്നീ​ട് ക​ഞ്ചാ​വുവി​ൽ​പ​ന തൊ​ഴി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രൈം ബ്രാ​ഞ്ച് എ​സി​പി ബാ​ബു കെ. ​തോ​മ​സ്, വെ​സ്റ്റ് സി​ഐ വി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts