ഇൻഡോർ: വിശപ്പ് മാറ്റാൻ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട കുഞ്ഞാണ് കീടനാശിനി കഴിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിന്റെ വയസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണം തുടങ്ങി.