തെന്നിന്ത്യൻ താരസുന്ദരി ശ്രുതിഹാസൻ വിവാഹവാർത്തയെ പരിഹസിച്ച് രംഗത്തുവന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്രുതിഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകളായതുകൊണ്ട് ശ്രുതിയെ ചുറ്റിപ്പറ്റി പല വാർത്തകളും പടച്ചുവിടാറുണ്ട്.
അടുത്തിടെ ഒരു തെലുങ്ക് ഓണ്‍ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത് ഈ വർഷം ശ്രുതി വിവാഹിതയാവുമെന്ന തരത്തിലാണ്. ഈ വാർത്ത സിനിമാലോകത്ത് ചർച്ചയായി. ഇതോടെ പ്രതികരണവുമായി ശ്രുതിക്ക് വരേണ്ടി വന്നു. പരിഹാസത്തോടെയാണ് ശ്രുതി ഈ വാർത്തയ് ക്കെതിരേ ട്വീറ്റ് ചെയ്തത്. ഇതെനിക്കൊരു പുതിയ വാർത്തയാണല്ലോ എന്നാണ് ശ്രുതിയുടെ ട്വീറ്റ്. വിവാഹ വാർത്തയും പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.
ലണ്ടൻ സ്വദേശി മിഖായേൽ കോർസലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. അതേസമയം, സംഗീത പരിപാടികളും ടി വി ഷോകളുമായി തിരക്കിലാണ് ശ്രുതി ഇപ്പോൾ.