തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ;  ട്രാൻസ്ഫറായി എത്തേണ്ട സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി; കാരണം കേട്ടാൽ ഞെട്ടും

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ളം​കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യേ​ഷ​ൻ ല​ഭി​ക്കാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്പോ​ൾ കോ​ഴി​ക്കോ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി. റേ​ഡി​യേ​ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ വേ​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ന്നി​രി​ക്കെ സേ​ഫ്റ്റി ഓ​ഫീ​സ​റു​ടെ ഒ​ഴി​വു​ള​ള ത​സ്തി​ക​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് മ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു സേ​ഫ്റ്റി ഓ​ഫീ​സ​റെ തൃ​ശൂ​രി​ലേ​ക്ക് നി​യ​മി​ച്ചു.

എ​ന്നാ​ൽ സ്വ​ന്തം ത​ട്ട​കം വി​ട്ട് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി​യു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള ത​ന്‍റെ പി​ടി​പാ​ടു​കൊ​ണ്ട് തൃ​ശൂ​ർ​ക്കു​ള്ള ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച് സേ​ഫാ​യി കോ​ഴി​ക്കോ​ടു ത​ന്നെ തു​ട​രു​ക​യാ​ണ്. ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​ന്നെ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​ത​ല​ത്തി​ൽ ഉ​ന്ന​ത പി​ടി​പാ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ വ​രാ​ൻ കൂ​ട്ടാ​ക്കാ​തെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച​തോ​ടെ റേ​ഡി​യേ​ഷ​ൻ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

ഒ​ന്ന​ര​മാ​സ​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​റി​ല്ല. റേ​ഡി​യേ​ഷ​ന്‍റെ ഡോ​സ് നി​ശ്ച​യി​ച്ച് ന​ൽ​കേ​ണ്ട ചു​മ​ത​ല സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്കാ​ണ്. നി​ര​വ​ധി രോ​ഗി​ക​ളാ​ണ് കീ​മോ തെ​റാ​പ്പി​ക്കു ശേ​ഷം റേ​ഡി​യേ​ഷ​ൻ കാ​ത്തു​കി​ട​ക്കു​ന്ന​ത്.

റേ​ഡി​യേ​ഷ​ൻ വേ​ണ​മെ​ങ്കി​ൽ കി​ട്ടും…

സേ​ഫ്റ്റി ഓ​ഫീ​സ​റി​ല്ലാ​ത്ത​തു​കൊ​ണ്ട് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ചി​ല ഡോ​ക്ട​ർ​മാ​രെ കാ​ണേ​ണ്ട​പോ​ലെ ക​ണ്ടാ​ൽ റേ​ഡി​യേ​ഷ​ൻ ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ങ്ങാ​ടി​പ്പാ​ട്ട. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സേ​ഫ്റ്റി ഓ​ഫീ​സ​ർ നി​ശ്ച​യി​ച്ച ഡോ​സ് പ്ര​കാ​ര​മു​ള്ള റേ​ഡി​യേ​ഷ​ൻ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

ഇ​തോ​ടൊ​പ്പം ചി​ല ഡോ​ക്ട​ർ​മാ​രെ വീ​ട്ടി​ൽ ചെ​ന്ന് കാ​ണേ​ണ്ട​തു പോ​ലെ ക​ണ്ടാ​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ ഇ​ല്ലെ​ങ്കി​ലും റേ​ഡി​യേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട​ത്രെ. റേ​ഡി​യേ​ഷ​ന്‍റെ തോ​തി​നെ​ക്കു​റി​ച്ച് ഓ​ങ്കോ​ള​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​റി​യാ​മെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ത് ചെ​യ്യാ​ത്ത​ത്.

പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്ട​ർ​മാ​ർ ത​ന്നെ​യാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള റേ​ഡി​യേ​ഷ​ന്‍റെ തോ​ത് നി​ശ്ച​യി​ക്കാ​റു​ള്ള​തെ​ന്നും ഡോ​ക്ട​ർ​മാ​ർ​ക്ക​റി​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ എ​ന്തി​നാ​ണ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രെ​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യേ​ഷ​ൻ കാ​ത്തു​കി​ട​ക്കു​ന്ന രോ​ഗി​ക​ൾ ചോ​ദി​ക്കു​ന്നു. ജോ​ലി​ഭാ​രം കൂ​ടി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​തി​ൽ നി​ന്നും ത​ല​യൂ​രി​യ​ത്.

റേ​ഡി​യേ​ഷ​ൻ കാ​ത്ത് വേ​ദ​ന​യോ​ടെ…

പ​രി​താ​പ​ക​ര​മാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ അ​വ​സ്ഥ. പ​ല​ർ​ക്കും 30 റേ​ഡി​യേ​ഷ​ൻ വ​രെ വേ​ണ്ടി വ​രു​ന്ന രോ​ഗി​ക​ൾ ഇ​വി​ടെ​യു​ണ്ട്.​ഇ​തി​ലൊ​ന്ന് മു​ട​ങ്ങി​യാ​ൽ ആ​ദ്യം ചെ​യ്ത​തി​ന്‍റെ ഫ​ലം കൂ​ടി ഇ​ല്ലാ​താ​കു​ക​യും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്യും.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ, എ​റ​ണാ​കു​ളം ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ കാ​ൻ​സ​ർ ചി​കി​ത്സ​യു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം മൂ​ലം റേ​ഡി​യേ​ഷ​ൻ ചെ​യ്യേ​ണ്ട​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് തൃ​ശൂ​രി​ൽ നി​ന്നും മ​റ്റും റേ​ഡി​യേ​ഷ​ൻ തേ​ടി എ​റ​ണാ​കു​ളം ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ച് രോ​ഗി​ക​ൾ വേ​ദ​ന​സ​ഹി​ക്ക​വ​യ്യാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി പോ​കു​ന്നു​ണ്ട്.

Related posts