പത്തനാപുരം: ആശാവര്‍ക്കര്‍ വഴി ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്തത് എലിപ്പനിയുടെ ഗുളികയെന്ന് പരാതി. പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനില്‍ ബിനീത (27)യ്ക്കാണ് ഗുളിക മാറി നൽകിയതായി ഭർത്താവ് വിനോദ് പരാതി നൽകിയിരിക്കുന്നത്.
വിനോദിന്റെ ഭാര്യ ബിനീതയ്ക്ക് എറത്ത് വടക്ക് വാര്‍ഡിലെ ആംഗൻവാടിയിൽ നിന്നും നൽകിയ ആശാ വര്‍ക്കര്‍ വഴി നല്കിയ ഡോക്സി സൈക്ലിനിക് എന്ന ഗുളിക നല്കി. ഇത് എലിപ്പനിയുടെതാണെന്നാണ് പരാതി. പട്ടാഴി വടക്കേക്കര മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ആംഗൻവാടിയിൽ എത്തിച്ച ഗുളികയാണ് മൂന്നാം മാസത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനായി നൽകേണ്ട അയണ്‍ ഗുളികയ്ക്ക് പകരമായാണ് എലിപ്പനിയുടെ ഗുളിക നല്‍കിയത്.
ഹെൽത്ത് സെന്ററിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വീഴ്ചയാണ്. ഒരു മാസം മുൻപ് നൽകിയ ഗുളികൾ പൂർണമായി ബിനീത കഴിച്ചിരുന്നു. തുടർന്ന് കഴിക്കാനായി നൽകിയ ഗുളികയിൽ വന്ന വ്യത്യാസം കണ്ട് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ റാണി ചന്ദ്രനെ കാണിക്കുകയായിരുന്നു.
നൽകിയത് എലിപ്പനിയുടെ ഗുളിക ആണെന്നും കഴിച്ചാൽ യുവതിക്കും ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ റാണി ചന്ദ്രൻ പറഞ്ഞു. പട്ടാഴി വടക്കേക്കര ആംഗൻവാടി മേഖലയിലെ മറ്റ് ഗർഭിണികൾക്കും എലിപ്പനിയുടെ ഗുളിക നൽകിയതായി പറയുന്നു.
എന്നാൽ മറ്റുള്ളവർ പരാതി നൽകിയിട്ടില്ല. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാർ ആംഗൻവാടിയിൽ ബാക്കി ഉണ്ടായിരുന്ന ഗുളികകൾ നീക്കം ചെയ്തു. ഇതിനിടെ ഫോണിൽ ചില ഡോക്ടർമാരെ വിളിച്ച് ഗുളിക കഴിച്ചാൽ പ്രശ്നമില്ലെന്ന് വരുത്തി തീർക്കാനും ആരോഗ്യ വകുപ്പ് ജീവനക്കാർ ശ്രമം നടത്തിയതായും ബിനീതയുടെ ബന്ധുക്കൾ പറയുന്നു.
ഗുളിക കഴിച്ച ബിനീതയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും പട്ടാഴി വടക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്കി.