പൂ​ജാ​ര ഡാ​ൻ​സ്!

സി​ഡ്നി ടെ​സ്റ്റ് മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​വ​സാ​ന ദി​നം ന​ട​ക്കാ​തെ​വ​രി​ക​യും പ്രാ​ദേ​ശി​ക സ​മ​യം 2.30ഓ​ടെ മ​ത്സ​രം സ​മ​നി​ല​യി​ലാ​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം ഡ്ര​സിം​ഗ് റൂ​മി​ൽ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് മൈ​താ​നം വ​ലം​വ​യ്ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ ടീം ​അ​ത്യ​പൂ​ർ​വ​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത്.

കൈ​ക​ൾ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച്, അ​ല്പ്പം മു​ന്നോ​ട്ട് ആ​ഞ്ഞ് കോ​ഹ്‌​ലി​യും ഋ​ഷ​ഭ് പ​ന്തു​മെ​ല്ലാം മൈ​താ​ന​ത്ത് പ്ര​ത്യേ​ക​ത​രം സ്റ്റെ​പ്പ് വ​ച്ചു. പി​ന്നീ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് കോ​ഹ്‌​ലി പ​റ​ഞ്ഞ​ത് അ​ത് പൂ​ജാ​ര​യ്ക്കു​വേ​ണ്ടി​യു​ള്ള നൃ​ത്ത​മാ​യി​രു​ന്നു എ​ന്ന്. പൂ​ജാ​ര​യു​ടെ ന​ട​ത്തം അ​നു​ക​രി​ച്ചാ​യി​രു​ന്നു ത​ങ്ങ​ൾ അ​ത്ത​ര​മൊ​രു ഡാ​ൻ​സ് ന​ട​ത്തി​യ​ത്. പൂ​ജാ​ര ന​ട​ക്കു​ന്പോ​ൾ കൈ​ക​ൾ അ​പൂ​ർ​വ​മാ​യേ ച​ലി​ക്കാ​റു​ള്ളൂ – ചി​രി​ച്ചു​കൊ​ണ്ട് കോ​ഹ്‌​ലി പ​റ​ഞ്ഞു.

Related posts