മലയാളത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറിയ നയന്‍താര തമിഴ് മക്കളുടെ ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ്. അഭിനയത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും താരജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നയന്‍സിന് അതിവേഗം സാധിച്ചു.
വിജയ വാഴ്ചക്കിടയില്‍ ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ച നയന്‍സിനെ ഒന്ന് പിറകോട്ട് വലിച്ചെങ്കിലും. സിനിമാ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് തകര്‍പ്പന്‍ തിരിച്ചു വരവാണ് നയന്‍സ് നടത്തിയത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയന്‍താര.
നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ‘ഐറ’. ഇതിന്റെ സെറ്റില്‍ വിശ്രമമില്ലാതെ അഭിനയിച്ചതിനാല്‍ നയന്‍താരയ്ക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐറയുടെ കൊറിയോഗ്രാഫര്‍ വിജി മാസ്റ്റര്‍. ‘സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നയന്‍ മാമിന് വയ്യാതായത്. നയന്‍ മാം മേക്കപ്പിനായി പോയ കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കോള്‍ വന്നു.
നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്നും പറഞ്ഞ്. ഞാന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മാമിന് എഴുന്നേല്ക്കാന് പോലും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെക്കെത്തിക്കുകയായിരുന്നു’. വിജി പറഞ്ഞു. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് ക്ഷീണത്തിന് കാരണമായതെന്നാണ് വിജി പറയുന്നത്.