ക​നാ​ൽ​ക​ര​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്നു;  സന്ധ്യമയങ്ങിയാൽ ഇതുവഴിപോകാൻ സ്ത്രീകളും കുട്ടികളും ഭയക്കുന്നു; പോലീസിന്‍റെ രാത്രികാല പട്രോളിംഗ് വേണമെന്ന ആവശ്യവുമായി നാട്ടുകാർ

ആ​ല​പ്പു​ഴ: ക​നാ​ൽ​ക​ര​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യി പ​രാ​തി. പ​ല​പ്പോ​ഴും ഇ​വ​രു​ടെ വി​ള​യാ​ട്ടം മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ആ​ക്ഷേ​പ​വു​മു​ണ്ട്. കോ​മേ​ഴ്സ്യ​ൽ ക​നാ​ലി​ന്‍റെ​യും വാ​ട​യ്ക്ക​നാ​ലി​ന്‍റെ​യും ക​ര​ക​ളി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പ​ല​പ്പോ​ഴും താ​വ​ള​മാ​ക്കു​ന്ന​ത്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​ള​യാ​ട്ട​വും.

മ​ദ്യ​പി​ക്കാ​ൻ ക​നാ​ൽ​ക്ക​ര​യി​ൽ ഒ​ത്തു​കൂ​ടു​ന്ന​വ​രാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന​ത്. ബോ​ട്ട് ജെ​ട്ടി, കോ​ട​തി​പ്പാ​ലം, വൈ​എം​സി​എ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ സ്ഥി​ര​മാ​യി ഒ​ത്തു​കൂ​ടു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യാ​സ​മ​യ​ത്ത് വൈ​എം​സി​എ പാ​ല​ത്തി​നു സ​മീ​പം വ​ച്ചു വ​ഴി തി​ര​ക്കി​യ കാ​ർ​യാ​ത്ര​ക്കാ​രാ​യ കു​ടും​ബ​ത്തെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

കോ​ട​തി​പ്പാ​ല​ത്തി​നു സ​മീ​പം ഒ​ത്തു​കൂ​ടു​ന്ന​വ​ർ സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും ശ​ല്യ​മാ​കു​ന്നു. ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടു​ക​ളി​ലും മ​റ്റും ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും അ​റി​യാ​തെ മ​ദ്യ​പ​സം​ഘം ക​യ​റി​യി​രി​ക്കു​ന്ന​തും പ​തി​വാ​ണ്. ബോ​ട്ടു​ജെ​ട്ടി​ക്കു കി​ഴ​ക്കു ഭാ​ഗ​ത്താ​യി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മും എ​യ്ഡ് പോ​സ്റ്റു​മു​ണ്ടെ​ങ്കി​ലും ക​നാ​ൽ​ക്ക​ര​ക​ളി​ൽ പ​രി​ശോ​ധ​ന പ​ല​പ്പോ​ഴും ന​ട​ക്കാ​റി​ല്ല.

ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം വെ​ളി​ച്ച​വും കു​റ​വാ​യ​തി​നാ​ൽ കഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ഇ​രു​ട്ടു വീ​ണാ​ൽ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് പ​ല​രും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

രാ​ത്രി ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

Related posts