ലണ്ടന്‍: ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റര്‍ അലക്‌സ് ഹെപ്‌ബേണിനെ അറസ്റ്റ് ചെയ്ത് വിചാരണ തുടങ്ങി. വോര്‍സെസ്റ്റര്‍ഷെയര്‍ സിസിസി ഓള്‍റൗണ്ടറാണ് വാട്ട്‌സ് ആപ്പ് പന്തയം ജയിക്കുന്നതിനായി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചത്. ഉറങ്ങാന്‍ നേരം ഒപ്പം കിടന്നയാളല്ല ഇപ്പോള്‍ തന്റെ ശരീരത്തിലെന്നറിഞ്ഞ യുവതി ഞെട്ടി നിലവിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ടീമിലെ മറ്റ് കളിക്കാരുമായി വാട്ട്‌സാപ്പിലൂടെ വച്ച പന്തയം ജയിക്കുന്നതിനാണ് ഈ 23 കാരന്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. 2017ലാണ് കേസിന് ആസ്പദമായ പീഡനം നടന്നത്.
അലെക്‌സ് തന്റെ മുകളില്‍ കിടന്ന് വിക്രിയകള്‍ നടത്തുന്നതറിഞ്ഞാണ് യുവതി ഞെട്ടിയുണര്‍ന്നത്. തനിക്കൊപ്പം നേരത്തെ ഉറങ്ങാന്‍ കിടന്ന ആണ്‍സുഹൃത്താണ് ഇത് ചെയ്യുന്നതെന്ന ധാരണയിലായിരുന്നു ആദ്യം യുവതിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തനിക്ക് മുകളില്‍ ചുമത്തിയിരിക്കുന്ന ബലാത്സംഗ കുറ്റം അലക്‌സ് നിഷേധിച്ചിരിക്കുകയാണ്. താന്‍ യുവതിയെ ചുംബിക്കുകയും തുടര്‍ന്ന് യുവതിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നുമാണ് ഇയാള്‍ സ്വയം ന്യായീകരിക്കുന്നത്. അലക്‌സിന്റെ ഒപ്പം ക്രിക്കറ്റ് കളിക്കുന്ന ജോയ് ക്ലാര്‍ക്കിനൊപ്പം ഈ യുവതി ഒരു രാത്രി സഞ്ചാരം കഴിഞ്ഞ് വരുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
അതിന് ശേഷമാണ് പന്തയതിന്റെ ഭാഗമായി അലക്‌സ് ഈ റൂമിലെത്തി യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഇത് ജോയ് ആണെന്നായിരുന്നു യുവതി ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ ഇത് അലക്‌സാണെന്നറിഞ്ഞപ്പോള്‍ യുവതി ഞെട്ടി നിലവിളിക്കുകയായിരുന്നു. ഇരുട്ടില്‍ അലക്‌സിന്റെ തലമുടി സ്പര്‍ശിച്ചപ്പോഴാണ് ഇത് ജോയ് അല്ലെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നതെന്ന് കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ വംശജനായ അലക്‌സ് ഓസ്‌ട്രേലിയന്‍ ശൈലിയിയിലുള്ള ഇംഗ്ലീഷില്‍ യുവതിയോട് സംസാരിക്കുകയും ചെയ്തതോടെ ജോയ് അല്ല തനിക്കൊപ്പം ശയിക്കുന്നതെന്ന് യുവതിക്ക് തീര്‍ച്ചയാവുകയും ചെയ്തു.
2017ഏപ്രിലില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് യുവതി പരിഭ്രമിച്ച് തെരുവില്‍ കരഞ്ഞ് കൊണ്ട് നടന്നതിനെ തുടര്‍ന്ന് പൊതുജനങ്ങളിലൊരാള്‍ 999 നമ്പറിലേക്ക് വിളിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ വോര്‍സെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. തനിക്കൊപ്പം കിടന്നിരുന്ന ജോയ് ആണ് ഇതെന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവതി അലക്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.എന്നാല്‍ ഇത് അലക്‌സാണെന്നറിഞ്ഞ നിമിഷം യുവതി അയാളെ തള്ളി മാറ്റിയിരുന്നുവെന്നും പരിഭ്രമത്തോടെ നിലവിളിച്ച് എഴുന്നേറ്റോടിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ തുടരുകയാണ്.