കൊടകര: സമൂഹത്തെ ഒന്നായി നോക്കികാണാനുള്ള വിശാലമായ മനസ് വിദ്യാർത്ഥികളിൽ ഉണ്ടാക്കികൊടുക്കുകയാണ് വിദ്യാലയങ്ങൾ ചെയ്യേണ്ടതെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കൊടകര വിവേകാനന്ദ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷം പേരാന്പ്ര സരസ്വത്ി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
(ബൈറ്റ്) ഇന്ന് സമൂഹത്തിൽ പലവിധ അസ്വസ്ഥതകളും സംഘർഷങ്ങളും നടക്കുന്നുണ്ട്. സത്യത്തിനും ധർമ്മത്തിനും വിലയില്ലാത്ത ചീഞ്ഞുനാറിയ വ്യവസ്ഥിതിയിലേക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സമൂഹത്തിൽ നിന്ന് എടുക്കുന്നവരല്ല സമൂഹത്തിന് കൊടുക്കുന്നവരായി വളർന്നു വരുന്ന തലമുറ മാറണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി.മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി.സേതുമാധവൻ, വൈസ് ചെയർമാൻ ഡോ.ഡി.പി.നായർ, രക്ഷാധികാരി പി.എസ്.ശ്രീരാമൻ, കെ.എസ്.സുഗേഷ് എന്നിവർ സംസാരിച്ചു.