പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കത്തിലേക്കു മാർച്ച് നടത്തി. പ്രവർത്തകർ പ്രതീകാത്മകമായി ടണലിൽ റീത്ത് സമർപ്പിച്ചു.
ജനുവരി 30 നകം തുരങ്കം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് സെപ്റ്റംബർ 25 നു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും കരാർ കന്പനിയുടെ കരാർ റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഭാസ്കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, എൽദോസ്, റോയ് കെ. ദേവസി, ശകുന്തള ഉണ്ണികൃഷ്ണൻ, ചാക്കോച്ചൻ, റെജി, സി.വി. ജോസ്, റോയ് തോമസ്, സജി താണിക്കൽ, സി.കെ. ഷണ്മുഖൻ, സാലി തങ്കച്ചൻ, പി.ടി. ഒൗസേപ്പ് എന്നിവർ പ്രസംഗിച്ചു.