24 മണിക്കൂറിനുള്ളിൽ മൂവായിരത്തിലേറെ എയർഹോസ്റ്റസ് അപേക്ഷകൾ!! സംഗതി സൗദിയിലാണ്. സൗദി വനിതകളെ എയർഹോസ്റ്റസുമാരായും പൈലറ്റുമാരായും നിയമിക്കുന്ന ആദ്യ സൗദി വിമാനകന്പനിയാണ് ഫ്ളൈ നാസ്. നാസ് എയർ എന്നറിയപ്പെട്ടിരുന്ന വിമാനക്കന്പനിയാണിത്. ആഭ്യന്തരസർവീസുകളിൽ മാത്രമേ സൗദി വനിത എയർഹോസ്റ്റസുമാർ സേവനം അനുഷ്ഠിക്കേണ്ടതുള്ളു.
താമസിക്കുന്ന പ്രവിശ്യക്ക് പുറത്ത് രാത്രി ചെലവഴിക്കേണ്ട സാഹചര്യം എയർ ഹോസ്റ്റസുമാർക്കുണ്ടാകില്ല. എയർഹോസ്റ്റസുമാർ ഹിജാബ് (തട്ടം പോലെയുള്ളത്) ധരിക്കേണ്ടി വരുമെന്നും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയായിരിക്കും ജോലിസമയമെന്നും പറഞ്ഞിട്ടുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പ്രായം 22നും 30നുമിടയിലാണ്.
വനിത എയർഹോസ്റ്റസുമാരെ തേടിക്കൊണ്ടുള്ള പരസ്യം വന്ന് 24 മണിക്കൂറിനകം മൂവായിരത്തിലേറെ സൗദി വനിതകളുടെ അപേക്ഷയാണ് ഫ്ളൈ നാസ് കന്പനിയിൽ ലഭിച്ചത്. ആകാശത്തോളം സ്വപ്നം കാണുന്ന സൗദി വനിതകൾ ധാരാളമായി എയർഹോസ്റ്റസുമാരാകാനും തയ്യാറാകുന്നുവെന്നത് ലോകത്തിന്റെ മുഴുവൻ അഭിനന്ദനവും ഏറ്റുവാങ്ങുന്നുണ്ട്.