പരവൂർ :വിദേശികൾ വരാൻ ഭയപ്പെടുന്ന തരത്തിൽ കേരളത്തെ ഗുണ്ടാ സംസ്ഥാനമാക്കി മാറ്റാൻ സിപിഎമ്മും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നതായി ഡി സി.സി മുൻ പ്രസിഡന്റ് ഡോ: ജി. പ്രതാപവർമ്മ തമ്പാൻ . സി പി എം – ബി.ജെ.പി ആക്രമണങ്ങൾക്കെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരിപ്പള്ളിയിൽ നടത്തിയ സമാധാന സന്ദേശസദസ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടർ നടത്തിയ ആക്രമങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിന് പകരം നിയമപരിപാലനം ഡി.വൈ.എഫ് ഐ കൊണ്ട് നേരിടാൻ ശ്രമിച്ചതാണ് കേരളത്തിൽ കലാപം ഉണ്ടാകാൻ പ്രധാനകാരണം. വിശ്വാസം സംരക്ഷിക്കണമെന്ന മലയാളികളുടെ പൊതുവികാരത്തെ മുഖ്യമന്ത്രിയും സി.പി.എമ്മും ചേർന്ന് തോൽപിക്കാ നുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് തമ്പാൻ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ, കെ.പി.സി സി നിർവാഹക സമിതി അംഗം എൻ.ജയചന്ദ്രൻ മണ്ഡലം പ്രസിഡന്റുമാരായ സജീവ് സജിഗത്തിൽ, ബാബു നെല്ലേറ്റിൽ ‘പരവൂർ മോഹൻദാസ് ഷെജു ,ഡി.സി.സി അംഗം അഡ്വ: വരദരാജൻ ,വട്ട കുഴി മുരളീധരൻ പിള്ള ,| എം.എ സത്താർ ,ആർ.ഡി.ലാൽ ,അഡ്വ: സി മിലാൽ, മോഹനൻ പിള്ള , കുളമട അനിൽ എന്നിവർ പ്രസംഗിച്ചു ‘